X

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനിമുതൽ ഡെബിറ്റ് കാർഡ് ഗൂഗിൾ പേ സൗകര്യം

നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ പണമടയ്ക്കുന്നതിന് ഇനി മുതൽ ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

webdesk15: