വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി നോര്‍ക്ക. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. സ്റ്റുഡന്റ് വിസ തട്ടിപ്പുകളില്‍ നടപടിക്ക് നിയമപരിമിതിയുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ യോഗം തീരുമാനിച്ചത്.
തൊഴില്‍ തട്ടിപ്പും സ്റ്റുഡന്റ് വിസ തട്ടിപ്പും ബന്ധപ്പെട്ടുള്ള പരാതികള്‍ ഉയരുന്ന പ്രദേശങ്ങളെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ തിരിച്ച് ഹോട്ട് സ്‌പോട്ടുകളായി നിശ്ചയിച്ചു. ഈ ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിായിരിക്കും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക. വിസ തട്ടിപ്പുകള്‍ക്കെതിരായ നടപടികള്‍, പരാതികള്‍ നല്‍കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളുടെ പ്രചാരണവും ഇതിലുള്‍പ്പെടുത്തും.