X
    Categories: indiaNews

എന്റെ കമന്റുകളും പൂട്ടി; മന്‍ കി ബാത്ത് വിവാദത്തില്‍ മോദിയെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് വീഡിയോക്കും യൂ ട്യൂബ് വീഡിയോകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകള്‍ക്കുളള ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം എംപി രംഗത്തെത്തിയത്.

എന്റെ കമന്റുകളും പൂട്ടി, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നേരത്തെ വ്ാചാലനായ മോദിയുടെ പോസ്റ്റുകള്‍ പങ്കുവെച്ചായിരുന്നും തരൂരിന്റെ ട്വീറ്റ്. യൂ ട്യൂബ് വീഡിയോകള്‍ ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷന്‍ അധികൃതര്‍ ഒഴുവാക്കിയതായുള്ള ചിത്രങ്ങളും തരൂര്‍ ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ചോദ്യങ്ങള്‍ പാടില്ല എന്ന #NoQuestionsForBJP ഹാഷ് ടാഗും ട്വിറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

യൂട്യൂബില്‍ ഓള്‍ ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മന്‍ കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്ക് ലഭിച്ചത് വാര്‍ത്തയായിരുന്നു. രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്കാണ്’ ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു. മോദിയുടെ മന്‍ കി ബാത്ത് വിഡിയോക്ക് റെക്കോട്ഡ് ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്.

 

chandrika: