X
    Categories: indiaNews

10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനത്തിന് അനുമതി

പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ ഇന്ത്യന്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് രാജ്യങ്ങള്‍.

അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുള്ള NRE/NRO (നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍, നോണ്‍ റസിഡന്റ് ഓര്‍ഡിനറി) പോലുള്ള അക്കൗണ്ടുകള്‍ക്ക് യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിക്കുന്നു.

webdesk11: