X
    Categories: MoreViews

വിവാഹചടങ്ങ് പ്ലാസ്റ്റിക് രഹിതമാക്കിയാല്‍ നഗരസഭയുടെ വക രണ്ടു പവന്‍ സ്വര്‍ണ സമ്മാനം

വിവാഹ ചടങ്ങുകളില്‍ പ്ലാസ്റ്റിക് രഹിതമാക്കുന്ന നവദമ്പതികള്‍ക്ക് നഗരസഭ രണ്ടു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കും. കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭയുടേതാണ് കൗതുകമുണര്‍ത്തുന്ന തീരുമാനം. വിവാഹ ചടങ്ങുകള്‍ക്കു ശേഷമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ സമ്മാനപദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങിയത്. ജനുവരി പത്തു മുതല്‍ 31 വരെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കും വിരുന്നുകള്‍ക്കുമാണ് സമ്മാനം നല്‍കുന്നതിനായി പരിഗണിക്കുക. മികച്ച മാലിന്യ രഹിത വിവാഹാഘോഷത്തിനാവും രണ്ടു പവന്‍ സമ്മാനം നല്‍കുക. പന്തല്‍, അലങ്കാരങ്ങള്‍, സദ്യക്ക് ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയ വസ്തുക്കള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ശേഷിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്കാവും സമ്മാനം നല്‍കുക. വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളെ പ്ലാസ്റ്റിക് രഹിതമാക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.

chandrika: