X

നികുതിയടച്ചില്ല: ബിബിസിക്കെതിരെ ആദായ നികുതി വകുപ്പ്

ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന സമാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവര്‍ത്തനവും തമ്മില്‍ ആനുപാതികമല്ലെന്ന് ഐടി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്നും ഐടി വകുപ്പ് ആരോപിച്ചു.

ഗുജറാത്ത് കലാപത്തെക്കുറിച്ചും കലാപത്തില്‍ പ്രധാനമന്ത്രിയുടെ പങ്കിനെ കുറിച്ചും വ്യക്തമാക്കുന്ന ബിബിസിയുടെ ഡോകുമെന്ററി പുറത്തിറക്കിയതിനു പിന്നാലെയാണ് ആദായ വകുപ്പിന്റെ റെയ്ഡ് നടന്നത്. മൂന്ന് ദിവസമായി ബിബിസി യുടെ പിന്നാലെ ആയിരുന്നു വകുപ്പ്.

webdesk13: