തിരുവനന്തപുരം: അഴിമതിക്കഥകള്‍ കൊണ്ട് ചീഞ്ഞുനാറുന്ന പിണറായി സര്‍ക്കാറിനെ വിചാരണ ചെയ്യാന്‍ യുഡിഎഫ് അവിശ്വാസപ്രമേയം നാളെ. ധനകാര്യബില്‍ പാസാക്കാന്‍ വേണ്ടി നിയമസഭ ചേരുന്നത്. അവിശ്വാസപ്രമേയത്തില്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി തട്ടിപ്പ്, ഓണക്കിറ്റില്‍ കൈയിട്ടുവാരല്‍ തുടങ്ങിയ വിവാദങ്ങളും ചര്‍ച്ചയാവും.
ധനകാര്യബില്‍ പാസാക്കിയതിന് ശേഷം അഞ്ച് മണിക്കൂറാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം പ്രതിപക്ഷം സഭയില്‍ തുറന്നുകാട്ടും. ലൈഫ് പദ്ധതി അഴിമതിയും ഓണക്കിറ്റില്‍ സര്‍ക്കാര്‍ നടത്തിയ തിരിമറിയും പ്രതിപക്ഷം ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രി കെ.ടി ജലീലിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം ജനങ്ങളിലേക്കെത്തിക്കാനുള്ള ഉപാധിയായാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തെ കാണുന്നത്.