X
    Categories: CultureNewsViews

കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി, എന്‍.സി.പി.അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

33 വോട്ടുകള്‍ മാത്രമാണ് അവിശ്വാസപ്രമേയത്തിന് അനൂകൂലമായി ലഭിച്ചത്. 74 അംഗ കൗണ്‍സിലില്‍ 35 അംഗങ്ങള്‍ മാത്രമാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. 33 പേര്‍ എല്‍.ഡി.എഫ് അംഗങ്ങളായിരുന്നു. 2 ബി.ജെ.പി.അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. യു.ഡി.എഫ്.കൗണ്‍സില്‍ അംഗങ്ങളായ 38പേര്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: