X

ബി.ജെ.പി നേതാവ് വി.മുരളീധരന്റെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരന്റെ നാമനിര്‍ദേശ പത്രിക തള്ളിയേക്കുമെന്ന് സൂചന.

സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് നാമനിര്‍ദേശ പത്രിക തുലാസിലായത്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ 2016ല്‍ കഴക്കൂട്ടത്ത് നിന്ന മത്സരിച്ചപ്പോള്‍ ആദായനികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുരളീധരന് തിരിച്ചടിയാകുമെന്നാണ് വിവരം.

ആദായനികുതി ഇനത്തില്‍ 3,97,588 രൂപ അടച്ചിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ അന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഒന്നര വര്‍ഷം മുമ്പുള്ള വിവരങ്ങള്‍ ഇപ്പോള്‍ ബോധപൂര്‍വം മറച്ചുവെച്ചു എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പത്രിക തള്ളാമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമായ അനാസ്ഥയാണ് മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

chandrika: