Categories: indiaNews

നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ 2 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

രണ്ട് ദിവസമായി കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം ഗ്രേറ്റർ നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂങ്ങിക്കിടക്കുന്ന ബാഗിനുള്ളിൽ കണ്ടെത്തി.ദിവസക്കൂലിക്കാരായ മഞ്ജു ശിവകുമാർ ദമ്പതികളുടെ മകളായ രണ്ട് വയസുകാരി മാൻസിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മാൻസിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.

രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

webdesk15:
whatsapp
line