പാലക്കാട്: പാലക്കാട്ട് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി. ബിജെപി അംഗമായ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പാസായത്.
സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളിയെങ്കിലും രണ്ടാം അവിശ്വാസത്തിലൂടെ മറികടക്കുകയായിരുന്നു.
നഗരസഭയിലെ ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് 9, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. എല്‍ഡിഎഫിന്റെ പിന്തുണ അവിശ്വാസത്തിന് പൂര്‍ണമായും ലഭിക്കുന്നതോടെ ഇനിയുള്ള വികസന, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബി.ജെ.പി്ക്ക് നഷ്ടമാകും.