പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്.
വനം വകുപ്പിന്റെ സ്ഥലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് എന്‍ഒസി നല്‍കുന്നതിന് 35,000 രൂപ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്.