സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത്ത് ബാനര്‍ജിയെ പരിഹസിച്ച് പരാമര്‍ശം നടത്തിയിരുന്നത്.
‘രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നത്’. ‘രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ’… തുടങ്ങിയ പരാമര്‍ശങ്ങളാണ് സിന്‍ഹ നടത്തിയത്.
സിന്‍ഹയുടെ പരാമര്‍ശം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിജിത്ത് ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് മുന്‍പും ബിജെപി നേതാക്കള്‍ ബാനര്‍ജിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇടംപിടിച്ച സാമൂഹ്യക്ഷേമ പദ്ധതിയായ മിനിമം ഇന്‍കം ഗ്യാരണ്ടി പദ്ധതി (ന്യായ്)യുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത്ത്് ബാനര്‍ജി .ഈ കാരണമാണ് ബിജെപി നേതാക്കള്‍ക്ക് ബാനര്‍ജിയോടുള്ള ദേഷ്യത്തിന് കാരണം.