X

‘അനുശോചനം കുറിച്ചിടാനുള്ള വാക്കുകള്‍ പോലും പരതിയിട്ട് കിട്ടിയില്ല’; ഹൈദരലി തങ്ങളെക്കുറിച്ച് വൈകാരിക കുറിപ്പുമായി കെ.എം ഷാജി

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പറ്റി വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന കാലം മുതല്‍ തന്നെ തങ്ങളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു.
അനുശോചനം കുറിച്ചിടാനുള്ള വാക്കുകള്‍ പോലും പരതിയിട്ട് കിട്ടിയില്ല. കൗമാരത്തില്‍ പിതാവിനെ നഷ്ടപ്പെട്ടതിന് ശേഷം ആ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നലായിരുന്നു തങ്ങളെന്നും ഷാജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു ഷാജിയുടെ പ്രതികരണം.

അടുത്ത് ചെല്ലമ്പോഴെല്ലാം വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു. ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലായിരുന്നു തങ്ങള്‍. സ്‌നേഹം തുളുമ്പുന്ന ആ നോട്ടമിനിയില്ലെന്നും സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാനും ക്ഷമയോടെ കേട്ടിരിക്കാനുമുള്ള ആ സാന്നിധ്യമിനിയില്ലെന്നും ഷാജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വേദന നിറഞ്ഞൊരു ഓര്‍മ്മയായി തങ്ങള്‍ മറഞ്ഞു പോയി.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന കാലം മുതല്‍ തന്നെ തങ്ങളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു.
അടുത്ത് ചെല്ലമ്പോഴെല്ലാം .
വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു.
ഷാജി എന്നൊരു വിളിയുണ്ട്,
തോളില്‍ കൈ വെച്ച് മുഖത്തേക്കു നോക്കി ഒരു പുഞ്ചിരിയും.
അതു മതിയായിരുന്നു
ഉള്ളു തണുക്കാന്‍.
ശാരീരിക പ്രശ്‌നങ്ങളാലുള്ള ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നതിനാല്‍
മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയില്ല.
പക്ഷെ ഒരു ശൂന്യത
അനുഭവപ്പെടുന്നു.
അനുശോചനം കുറിച്ചിടാനുള്ള വാക്കുകള്‍ പോലും പരതിയിട്ട് കിട്ടിയില്ല.
പലരും ചോദിച്ചപ്പോഴാണു ഇവിടെ എന്തെങ്കിലും കുറിക്കണമല്ലോ എന്ന ചിന്ത വന്നത്.
എനിക്കാരായിരുന്നു
തങ്ങള്‍ !!
അതെനിക്കൊരു ഉറപ്പായിരുന്നു.
ധൈര്യമായിരുന്നു
ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലായിരുന്നു.
കൗമാരത്തില്‍ പിതാവിനെ നഷ്ടപ്പെട്ടതിന് ശേഷം ആ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നല്‍.
എവിടെ മാറിയിരുന്നാലും ‘ഇവിടെയുണ്ടല്ലോ അല്ലെ ‘ എന്നൊരു ഹാജറിടലിന്റെ കയ്യുയര്‍ത്തലില്ല.
സ്‌നേഹം തുളുമ്പുന്ന ആ നോട്ടമില്ല.
സങ്കടങ്ങളും സന്തോഷവും പങ്കുവെക്കുവാനും ക്ഷമയോടെ കേട്ടിരിക്കുവാനുമുള്ള ആ സാന്നിധ്യമിനിയില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഇന്നലെ പകല്‍ മുഴുവന്‍ആ കോലായിലും മുറ്റത്തുമായി കഴിച്ചു കൂട്ടി.
ഒരിക്കല്‍ കൂടി ഖബറിടത്തില്‍ പോയി സലാം പറഞ്ഞ് മടങ്ങി.
നിര്‍മ്മലമായ ആ ജീവിതം അള്ളാഹു സ്വീകരിക്കട്ടെ!
പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ
ആമീന്‍

Test User: