X
    Categories: indiaNews

വീല്‍ചെയറില്ല; ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് സ്‌കൂട്ടറോടിച്ച് കയറ്റി യുവാവ്

കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോള്‍ വീല്‍ചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം.

ഒടിഞ്ഞ കാലില്‍ പ്ലാസ്റ്റര്‍ ഇടാനാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്. വീല്‍ചെയര്‍ ഇല്ലെന്ന് അറിഞ്ഞതോടെ സ്‌കൂട്ടര്‍ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ലിഫ്റ്റിലും സ്‌കൂട്ടര്‍ കയറ്റി മകനെ മൂന്നാം നിലയിലെത്തിച്ചു.

സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ പൊലീസ് യുവാവിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പ്രിയപ്പെട്ടവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ ഏതു മാര്‍ഗ്ഗത്തിലും ചിലര്‍ പ്രതികരിക്കുമെന്ന് ചില പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തിന്റെ ചിത്രം വൈറിലായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

webdesk11: