X

വിസ വേണ്ട , കാറിൽ ഇന്ത്യയിലെ മിനി ആഫ്രിക്കയിലെത്താം

കെ.പി ജലീൽ

ഇന്ത്യയിൽ ഒരു ആഫ്രിക്കയോ. സംശയിക്കേണ്ട. ഇത് കർണാടക സംസ്ഥാനത്തെ മിനി ആഫ്രിക്കയാണ്. 3000 ത്തോളം കുടുംബങ്ങൾ താമസിക്കുന്ന ധർവാടിലെ ഈ ആഫ്രിക്കൻ ഗ്രാമത്തിൽ ചെന്നാൽ എല്ലാം കൗതുക രീതികൾ. ഹിന്ദുക്കളും മുസ് ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഈ മിനി ആഫ്രിക്കയിലുണ്ട്.

400 വർഷം മുമ്പ് ഗോവയിലേക്ക് പോർച്ചുഗീസുകാർ അടിമപ്പണിക്കായി കൊണ്ടുവന്ന കുടുംബങ്ങളുടെ പിൻതലമുറയാണിത്. ഗോവയിൽ നിന്ന് കർണാടകയിലേക്കും മറ്റും ഇവരെ മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

ധർവാടിലെ യെല്ലാപൂർ, ഹലിയാൽ തുടങ്ങിയ സ്ഥലങ്ങളിൽ പള്ളിയും മദ്രസയുമൊക്കെ ഇവരുടേതായുണ്ട്. 30 ഓളം പെൺകുട്ടികൾ ഇവിടെ പഠിക്കുന്നു. ആൺകുട്ടികൾക്ക് മാത്രമായി പ്രത്യേക മദ്രസയും വേറെയുണ്ട്. ഭൗതിക വിദ്യാഭ്യാസം നൽകാനായി മലയാളികളടക്കം ഇവിടെ അധ്യാപകരായുണ്ട്. സംഭാവനകളിൽനിന്നാണ് ചെലവ് കണ്ടെത്തുന്നത്.

ഗ്രാമീണരായ കുടുംബങ്ങൾ കരിമ്പിൻ തോട്ടങ്ങളിലും വനത്തിലുമായി തൊഴിലെടുത്താണ് കുടുംബം പോറ്റുന്നത്.തേനും മറ്റും ശേഖരിച്ച് വിൽപന നടത്തുന്നു. ഷീറ്റ് മേഞ്ഞ കുടിലുകളാണധികവും. പട്ടികവർഗക്കാരായി 2003ലാണ് കേന്ദ്ര സർക്കാർ പട്ടികയിലുൾപ്പെടുത്തിയത്. രാജ്യത്ത് അര ലക്ഷത്തോളവും കർണാകടത്തിൽ 30,000 ത്തോളവും പേരുണ്ട്.

എത്യോപ്യ (പഴയ അബിസീനിയ ) യിൽ നിന്നുള്ളവരായതിനാൽ അബ്സികളെന്നും സിദ്ദി കളെന്നും ഇവർ വിളിക്കപ്പെടുന്നു.

webdesk14: