X

ഒരേ പോലെ വസ്ത്രമില്ല, ദേശീയചിഹ്നവുമില്ല; ഇന്ത്യക്ക് നാണക്കേടായി ജിംനാസ്റ്റിക്‌സ് ടീം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ടക്കിടെ രാജ്യത്തിന് നാണക്കേടും. ദേശീയ ചിഹ്നം ഉള്‍പ്പെടുത്താതെ വ്യത്യസ്ത രീതിയില്‍ വസ്ത്രമണിഞ്ഞ് മത്സരിച്ച ജിംനാസ്റ്റിക്‌സ് ടീമാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്.

വസ്ത്രത്തില്‍ ഇന്ത്യയുടെ ദേശീയ ചിഹ്നമില്ലാത്തതിനാല്‍ ഇവരുടെ പോയിന്റ് വെട്ടിക്കുറക്കുകയായിരുന്നു. അരുണ ബുദ്ധ റെഡ്ഡി, പ്രണിതി നായിക്, പ്രണിതി ദാസ് എന്നിവരടങ്ങിയ ടീമിനാണ് വസ്ത്രത്തിന്റെ പേരില്‍ പോയിന്റ് നഷ്ടമായത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് പോലൊരു അന്താരാഷ്ട്രവേദിയില്‍ ഇത്രയും ഉത്തരവാദിത്തമില്ലാതെ ഇന്ത്യന്‍ താരങ്ങളും പരിശീലകരും പെരുമാറിയത് അത്ഭുതപ്പെടുത്തിയെന്ന് കായിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ചും ജിംനാസ്റ്റിക്‌സ് ഫെഡറേഷനില്‍ തര്‍ക്കമുണ്ടായിരുന്നു. ഫെഡറേഷനിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലെ പോരായിരുന്നു ഇതിനു കാരണം. തുടര്‍ന്ന് അന്താരാഷ്ട്ര ഫെഡറേഷന്‍ ഇടപെടുകയും ഒരു ടീമിനെ ഗോള്‍ഡ്‌കോസ്റ്റിലേക്ക് അയക്കുകയുമായിരുന്നു.

chandrika: