താന്‍ എന്‍.സി.പിയിലേക്ക് മടങ്ങിവരുമെന്ന വാര്‍ത്ത നിഷേധിച്ച് പാലാ എം.എല്‍.എ മാണി സി കാപ്പന്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. യുഡിഎഫ് വിടില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്‍.സി.പി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ട്. ഇന്നും കാണും. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ലെന്നും മാണി സി.കാപ്പന്‍ ഓര്‍മപ്പെടുത്തി. കാപ്പന്‍ എന്‍സിപിയിലേക്ക് തുരിച്ചുവരുമെന്നും എകെ ശശീന്ദ്രനെ മാറ്റി എന്‍.സി.പി അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
- 3 years ago
Test User
എന്‍.സി.പിയിലേക്ക് ഇല്ല: മാണി സി കാപ്പന്‍
Related Post