കൊച്ചി: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. കിഫ്ബിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കി. ഇഡിയുടെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഹര്‍ജി സെപ്തംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിന് സ്റ്റേ വേണമെന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തല്‍ക്കാലത്തേക്ക് അന്വേഷണം അന്വേഷണം സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം ഇല്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. എന്നാല്‍ കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.