ലക്‌നൗ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിക്ഷേപകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഹൈവേകളും എക്‌സ്പ്രസ് ഹൈവേകളും നിര്‍മ്മിക്കപ്പെടുന്നു. ഉത്തര്‍പ്രദേശ് ഇന്ന് കലാപരഹിതമായി. തന്റെ ഭരണത്തിനിടെ വര്‍ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനം ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.