X

രാഷ്ട്രപതിയില്‍ നിന്ന് കേരളാ പൊലീസിന് ഇത്തവണ മെഡലില്ല

ന്യൂഡല്‍ഹി: റിപ്ലബിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡല്‍ നേടുന്നതില്‍ നിന്ന് കേരളം പുറത്തായി. മെഡല്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി കൃത്യസമയത്തു വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് പറ്റിയ വീഴ്ചയെ തുടര്‍ന്നാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് സംസ്ഥാനം പുറത്തായത്.

വിജിലന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പൊരുത്തകേടും ഐപിഎസ് ഐഎഎസ് ചേരിപ്പോരും കാരണം ഇത്തവണ സമിതി യോഗങ്ങള്‍ ചേര്‍ന്നില്ലെന്ന പ്രചരണമുണ്ടായിരുന്നു. ഇതിനാല്‍തന്നെ മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിനു കൈമാറാന്‍ സാധിച്ചില്ലെന്നും പ്രചാരണമുണ്ടായി. അതേസമയം, പട്ടിക കൃത്യസയത്തുതന്നെ അയച്ചുവെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

രാഷ്ട്രപതിയുടെ പൊലീസ് മെഡലിനുവേണ്ടി പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കി അയക്കുന്നത് സാധാരണ ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ്. ഡിസംബര്‍ 31നകമായിരുന്നു പട്ടിക കൈമാറേണ്ടിയിരുന്നത്.

chandrika: