X
    Categories: indiaNews

രണ്ടു വര്‍ഷം റേഷനില്ല; യുവാവിന് 17 കിന്റല്‍ ഭക്ഷ്യധാന്യം ഒന്നിച്ച്

ഡെറാഡൂണ്‍: ഉദ്യോഗസ്ഥ പിഴവിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം റേഷന്‍ ലഭിക്കാതിരുന്ന യുവാവിന് 17 കിന്റല്‍ ഭക്ഷ്യധാന്യം ഒന്നിച്ചു ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശി രാജേഷ് കുമാറിനാണ് ഇത്രയും ധാന്യം ഒന്നിച്ച് ലഭിക്കുക. സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ അനാസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി രാജേഷ്‌കുമാറിന് റേഷന്‍ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം അധികൃതരെ സമീപിക്കുകയായിരുന്നു.

വ്യക്തമായ ഉത്തരം ലഭിക്കാതായതോടെ ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറെ സമീപിച്ചു. 2018ലാണ് രാജേഷ് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ 2021 ഡിസംബര്‍ 12ന് കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ കാര്‍ഡ് ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് കമ്മീഷണറെ സമീപിക്കുകയായിരുന്നു. വീഴ്ച വരുത്തിയ ലക്‌സര്‍ സപ്ലൈ ഇന്‍സ്‌പെക്ടര്‍ക്ക് 25000 രൂപ പിഴ ചുമത്തി.

webdesk11: