X

രാഹുലിന്റെ പ്രസംഗമില്ല, മോദിയുടെ പ്രസംഗമുണ്ട്; നേരൊന്നും നേരായി അറിയാതെ ദേശാഭിമാനി

നേരറിയാൻ, നേരത്തെ അറിയാൻ എന്നാണ് പരസ്യ വാചകമെങ്കിലും നേരായ വാർത്തകളെ എങ്ങനെ അവഗണിക്കാമെന്നും ദേശാഭിമാനിക്കറിയാം. രാജ്യം മുഴുവൻ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗമില്ലാതെയാണ് ഇന്നത്തെ ദേശാഭിമാനി പുറത്തിറങ്ങിയത്. അതേസമയം രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന മോദിയുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുമുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഇന്ന് രാഹുലിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ, പത്ത് വർഷത്തിന് ശേഷം ഒരു പ്രതിപക്ഷ നേതാവ് പാർലമെന്റിൽ മതനിരപേക്ഷ ഇന്ത്യയുടെ ശബ്ദമുയർത്തിയ കാര്യം ദേശാഭിമാനിയുടെ ഒന്നാം പേജ് അറിഞ്ഞതേയില്ല. ലോക്‌സഭയിൽ നടന്ന ഒരു കാര്യവും ഒന്നാം പേജിൽ നൽകാതെ ജോൺ ബ്രിട്ടാസിന്റെ അപ്രസക്തമായ പ്രസംഗത്തിനാണ് പ്രാധാന്യം നൽകിയത്.

ഇന്ത്യ മുന്നണി പാർലമെന്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പടത്തിൽനിന്നും ദേശാഭിമാനി രാഹുൽ ഗാന്ധിയെ വെട്ടി. രാഹുൽ ഗാന്ധി പ്രസംഗിച്ചു എന്ന ഒറ്റ വരിയിലാണ് രാജ്യം മുഴുവൻ ചർച്ച ചെയ്ത ഒരു സംഭവത്തെ ദേശാഭിമാനി ചുരുക്കിയത്. മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടിയുള്ള സി.പി.എമ്മിന്റെ ആത്മാർത്ഥ എത്രത്തോളമുണ്ട് എന്ന് വെളിപ്പെടുത്തുകയാണ്, ഇന്നത്തെ ദേശാഭിമാനി.

webdesk13: