പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവര്‍ത്തിച്ചുള്ള വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു. ഒരു പ്രത്യേക സമുദായത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുള്ള വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് താഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്നെന്ന് രാജസ്ഥാനില്‍ ഏപ്രിലില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്‌ലിംകളാണെന്നാണ് മന്‍മോഹന്‍ സിങ് മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമര്‍ശം.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പഴയ പ്രസംഗം മോദി പൊടിതട്ടി പുറത്തെടുത്തത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്‌ലിംകളാണെന്നാണ് മന്‍മോഹന്‍ സിങ് മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമര്‍ശം.