ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും നടത്തില്ലെന്ന്് മുസ്ലിം ലോ ബോര്‍ഡ് പ്രതിനിധി സംഘത്തോട് നിയമ കമ്മീഷന്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായി മുസ്‌ലിംകളുടെ ശക്തമായ വികരം കമ്മീഷനോട് പങ്കുവെക്കാനും പ്രതിനിധി സംഘം ശ്രമിച്ചു. ശരീഅ നിയമത്തെ പിന്തുണച്ചും ഏക സിവില്‍കോഡിനെ എതിര്‍ത്തും മുസ്ലിം സംഘടനകള്‍ ശേഖരിച്ച പത്തുമില്യണ്‍ ഒപ്പും കമ്മീഷനു സമര്‍പ്പിച്ചു.
മുസ്‌ലിംങ്ങള്‍ക്ക് അവരുടെ ശരീഅ നിയമങ്ങളില്‍ യാതൊരു ഭേതഗതിയും ആവശ്യമില്ല. ഹലാല്‍, ഹറാം, നികാഹ് തുടങ്ങിയവയില്‍ മുസ്ലിംകള്‍ തൃപ്തരാണെന്നും പുറത്തു നിന്നുള്ള ഇടപെടലുകള്‍ അനാവശ്യമാണെന്നും കമ്മീഷനെ പ്രതിനിധി സംഘം കമ്മീഷനെ അറിയിച്ചു.