X

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരെ വളഞ്ഞിട്ടു മര്‍ദിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അക്രമം.

കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ നൽകാൻ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

webdesk13: