X

ആറ് മാസമായി പെൻഷനില്ല; കടുത്ത ദുരിതത്തിൽ ഭിന്നശേഷിക്കാർ

ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകൾ മുടങ്ങിയിട്ട് ആറ് മാസം. 1,600 രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നത്. സംസ്ഥാനത്ത് 339 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ കുടിശ്ശിക. ആഗസ്റ്റിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ല. ബഡ്ജറ്റിൽ കുടിശ്ശിക കൂടി തീർപ്പാക്കാൻ ആവശ്യമായ തുക വകയിരുത്തുമെന്ന ഭിന്നശേഷിക്കാരുടെ പ്രതീക്ഷ ഇല്ലാതായിട്ടുണ്ട്.

സമഗ്ര ഭിന്നശേഷി പരിപാലന പദ്ധതിയായ ‘അനുയാത്ര’യ്ക്ക് 20 കോടിയും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതിക്ക് 50 കോടിയും മാതാപിതാക്കൾ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് 17.31 കോടിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ബഡ്ജറ്റ് വിഹിതത്തിലെ കുറവ് വരും മാസങ്ങളിലും പെൻഷൻ മുടങ്ങാൻ കാരണമാകും.

വിദ്യാഭ്യാസ ധനസഹായം ഉറപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് കഴിഞ്ഞ ജൂണിൽ അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനം പേർക്കും ഇതുവരെയും തുക ലഭിച്ചിട്ടില്ല. അപേക്ഷ സമർപ്പിച്ച് മൂന്ന് മാസത്തിനകം ലഭിക്കാറാണ് പതിവ്. ആശ്വാസകിരൺ പദ്ധതിയിൽ എല്ലാ മാസവും ലഭിക്കേണ്ട 625 രൂപ രണ്ടര വർഷത്തിലധികമായി മുടങ്ങിക്കിടക്കുകയാണ്.

webdesk13: