X

അഞ്ചു മാസമായി പെന്‍ഷന്‍ ഇല്ല, മരുന്നു മുടങ്ങി; മറിയക്കുട്ടി ഹൈക്കോടതിയില്‍, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

റേഷന്‍ വിതരണം മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ല. ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്.

പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു. മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞു. അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു.

 

webdesk14: