X

സ്വന്തമായി വീടും സ്ഥലവുമില്ല, ആകെ സ്വത്ത് 15,98,600 രൂപ, മാസ വരുമാനം 25,000 രൂപ; ചാണ്ടി ഉമ്മന്റെ നാമനിര്‍ദേശ പത്രിക

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെയുള്ളത് 15,98,600 രൂപയുടെ സ്വത്ത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേര്‍ത്താണിത്. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാവേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

webdesk14: