‘ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുത്:’ ആലുവയിലെ അഞ്ചുവയസുകാരിയുടെ മാതാപിതാക്കള്‍

മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അസഫാക് ആലത്തിനു വധ ശിക്ഷ തന്നെ നല്‍കണമെന്നു ആലുവയിലെ അഞ്ച് വയസുകാരിയുടെ മാതാപിതാക്കള്‍. മനുഷ്യ രൂപം പൂണ്ട രാക്ഷസനാണ് അയാള്‍. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

തങ്ങളുടെ മകളെ കൊന്ന അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ല. പുറത്തു വന്നാല്‍ അയാള്‍ ഇത് വീണ്ടും ആവര്‍ത്തിക്കും. അയാള്‍ മനുഷ്യനല്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും.
ഇന്ന് രാവിലെ 11 മണിക്ക് കോടതി വിധി പറയും. ജഡ്ജി കെ സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക.

 

webdesk14:
whatsapp
line