X

ഓണത്തിന് ആരെയും പട്ടിണിക്കിടരുത്; ഓണത്തിനു മുമ്പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും പട്ടിണികിടാന്‍ അനുവദിക്കില്ല. ശമ്പളത്തിന്റെ ആദ്യ ഘടു നല്‍കേണ്ടത് കെഎസ്ആര്‍ടിസി ആണെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കിയാല്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു.

ഓണക്കാലം ആഘോഷങ്ങളുടെ സമയമാണെന്നും ഈ സമയത്ത് ജീവനക്കാരെ പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ ജൂലൈ മാസത്തിലെ ശമ്പളം ഓണത്തിന് മുന്‍പായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

webdesk11: