10 ദിവസത്തേക്ക് ചിരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി വിചിത്ര വിലക്കുമായി ഉത്തരകൊറിയൻ ഭരണകൂടം. ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഇല്ലിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടം വിചിത്രമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ 17-നാണ് (ഇന്ന്) കിങ് ജോങ് ഇല്ലിന്റെ ചരമ വാർഷികം. ഇന്ന് മുതൽ 10 ദിവസത്തേക്കാണ് വിലക്ക്. മദ്യത്തിന്റെ ഉപയോഗം, വിനോദങ്ങൾ ഏർപ്പെടുന്നതിൽ വിലക്ക്, ചിരി,എന്നിങ്ങനെയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാൽ കർശന നടപടികൾ പൗരന്മാർക്ക് എതിരെ സ്വീകരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളിൽ ഒരു വിലക്ക് ലംഘിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തു കൊണ്ടുപോയവരെ പിന്നെ കണ്ടിട്ടില്ല പേര് വെളിപ്പെടുത്താത്ത ഒരു പൗരൻ പറയുന്നു.