X

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,പക്ഷെ  വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌;സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ ചിലരിൽ നിന്നും ഉയർന്നു വന്ന പരാമർശങ്ങളിൽ വിശദീകരണവുമായി സാദിഖലി ശിഹാബ് തങ്ങൾ.

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,
പക്ഷെ  വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌ തങ്ങൾ പറഞ്ഞു.

ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട് തങ്ങൾ കൂട്ടിച്ചേർത്തു.

ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് തങ്ങൾ പറഞ്ഞു.ഫെയ്സ്ബുക്കിലൂടെയാണ് തങ്ങൾ വിശദീകരണവുമായി രംഗത്തെത്തിയത്.

എന്നാൽ  പ്രസ്തുത പരാമർശം നടത്തിയ വ്യക്തി നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് ഞാൻ പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതിൽ  അതിയായ ദുഃഖമുണ്ട്. പ്രസ്തുത പരാമർശത്തിൽ  നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Test User: