കഞ്ചാവ് വലിച്ചിട്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ല; സംശയം ഉണ്ടെങ്കില്‍ തന്റെ കസ്റ്റമേഴ്സിനെ വിളിച്ചു ചോദിക്കു; വിചിത്ര മറുപടി നല്‍കി പ്രതി

കഞ്ചാവ് വലിച്ചിട്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നും സംശയം ഉണ്ടെങ്കില്‍ തന്റെ കസ്റ്റമേഴ്സിനെ വിളിച്ചു ചോദിക്കാമെന്നും വിചിത്ര മറുപടി നല്‍കി കഞ്ചാവ് കേസിലെ പ്രതി. 300 ഗ്രാം കഞ്ചാവുമായി പള്ളിക്കത്തോട് പൊലീസ് പിടികൂടിയ സ്റ്റെഫിന്‍ ദേവസ്യയുടേതാണ് വിചിത്ര മറുപടി.

രാജീവ് ഗാന്ധി സര്‍ക്കാരാണ് കഞ്ചാവിനെ പെടുത്തിയതെന്നും കഞ്ചാവ് വലിക്കുന്നവര്‍ സൈലന്റാണെന്നും പ്രതി പറഞ്ഞു. ആരും ആക്രമണം നടത്താറില്ല. കഞ്ചാവിന്റെ ‘ഞ്ച’ പറയുന്നതാണ് പ്രശ്‌നം. നീല ചടയന്‍ പ്രശ്‌നമില്ല. ഹാഷിഷ് ഓയില്‍ ബ്ലഡ് ക്യാന്‍സറിന്റെ മരുന്നാണെന്ന വിചിത്രവാദവും പ്രതി ഉന്നയിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

webdesk18:
whatsapp
line