X
    Categories: CultureMoreViews

നിപ്പ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കളുടെ രക്ത പരിശോധനാ ഫലം പുറത്തു വന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളുടെ രക്തം സാമ്പിള്‍ പരിശോധനയുടെ ഫലം പുറത്തു വന്നു. ഇരുവര്‍ക്കും നിപ്പ വൈറസ് ബാധയിലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ലിനിയുടെ മക്കളായ റിഥുലിനേയും സിദ്ധാര്‍ഥിനേയും പനി ബാധിച്ച് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. ഇരുവര്‍ക്കും സാധാരണ പനിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനിക്ക് ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിന് പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിയെ ആദ്യം പേരാമ്പ്ര ഗവ: ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: