ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. അതേ സമയം വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്തുള്ളഅന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ ഇന്ത്യ വിലക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ എയര്‍ ബബിള്‍ ക്രമം അനുസരിച്ച് പ്രത്യേക യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.