ഇനി അധികാരപദവികള്‍ വേണ്ടെന്ന് കെടി ജലീല്‍. അധികാരം ആഗ്രഹിക്കുമ്പോള്‍ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരികയെന്ന് ജലീല്‍ പറയുന്നു. ഇനി അങ്ങനെ ഒന്നും വേണ്ട എന്ന ബോധ്യത്തിലാണ് ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുന്നത്. ഞാന്‍ എന്ത് നിലപാട് സ്വീകരിച്ചാലും എനിക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമുണ്ടെന്ന് കെടി ജലീല്‍ പ്രമുഖ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറില്ലെന്ന് കെടി ജലീല്‍ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് തന്റെ സേവനം വേണമെങ്കില്‍ ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അധികപ്പറ്റായി എവിടെയും നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും കെടി ജലീല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനില്ലെന്ന് ജലീല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ മൂഡിലാണെന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം.