X

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ചില്ലറ തര്‍ക്കമില്ല; സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം

കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി ചില്ലറ പൈസക്ക് നട്ടം തിരയണ്ട. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം. പുതിയ സംവിധാനം ബുധനാഴ്ച മുതലാണ് നിലവില്‍വരുന്നത്. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.

നാടാകെ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. ചായക്കട മുതല്‍ ഷോപ്പിംഗ് മാള്‍ വരെയും ഇന്ന് പണം കൈമാറാന്‍ ക്യൂ ആര്‍ കോഡ് മതി. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതിയാണ് കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ചിരിക്കുന്നത്. നടത്തിപ്പു കൂടി കുറ്റമറ്റതായാല്‍ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് അഭിമാനത്തോടെ അഹങ്കരിക്കാം.

webdesk13: