X

‘ഇനി കുഞ്ചമണ്‍ പോറ്റിയല്ല’; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി ‘ഭ്രമയു​ഗം’ നിർമാതാക്കൾ

കൊച്ചി: ‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാനൊരുങ്ങി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.

‘കൊടുമോണ്‍ പോറ്റി’ എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തില്‍ നാളെ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രക്ഷകരില്‍ നിന്നും വളരെ പോസിറ്റവായ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ മാസം 15 നാണ് തീയറ്ററുകളിലെത്തുന്നത്.

 

webdesk14: