X

ഇനി ഇന്‍ബോക്‌സ് ഫുള്‍ ആവില്ല; വ്യക്തിഗത സ്‌റ്റോറേജ് പരിധി കുത്തനെ ഉയര്‍ത്താന്‍ ഗൂഗിള്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വ്യക്തിഗത സ്‌റ്റോറേജ് സ്‌പേസ് കുത്തനെ ഉയര്‍ത്താനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ബ്ലോഗ്‌സ്‌പോട്ട് വഴി ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഇ മെയിലിനെ കൂടുതലായി ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നീക്കം.

നിലവില്‍ 15 ജി.ബി(ജിഗാബൈറ്റ്) വരേയാണ് ഗൂഗിള്‍ ഉപയോക്താവിന് നല്‍കുന്ന വ്യക്തിഗത സ്‌റ്റോറേജ് സ്‌പേസ്. ഇത് ഒരു ടെറാബൈറ്റ് ആയാണ് ഉയര്‍ത്തുക 1024 ജി.ബിക്ക് തുല്യമാണ് ഒരു ടെറാബൈറ്റ്. ഒരു വ്യക്തിയുടെ ഇ മെയില്‍ ശേഖരത്തിന്റെ അളവ് 15 ജി.ബി പിന്നിട്ടാല്‍ നിലവില്‍ മെമ്മറി സ്‌പേസ് പൂര്‍ണമാകും.

ഇതോടെ ആദ്യം വന്നത് ആദ്യം എന്ന ക്രമത്തില്‍ ഇ മെയിലുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഇത് ഒഴിവാക്കാന്‍ അനാവശ്യമായ ഇ മെയിലുകള്‍ വ്യക്തിപരമായി സെര്‍ച്ച് ചെയ്ത് ഡിലീറ്റ് ചെയ്യുക മാത്രമാണ് നിലവില്‍ മാര്‍ഗം. അടിയന്തര സ്വഭാവമുള്ള മെയിലുകള്‍ പോലും ഇന്‍ബോക്‌സില്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയാത്ത സാഹചര്യം ഇത് പലപ്പോഴും സൃഷ്ടിക്കുന്നുണ്ട്. ഈ വെല്ലുവിളി മറികടക്കുന്നതിനാണ് സ്‌റ്റോറേജ് സ്‌പേസ് ഉയര്‍ത്തുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഉപയോക്താക്കളുടെ ഇ മെയില്‍ സ്വാഭാവികമായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.ഇതിനു പുറമെ വൈറസ് ഭീഷണിയും ഹാക്കര്‍മാരുടെ വെല്ലുവിളിയും മറികടക്കുന്നതിന് ജി മെയിലിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകളും ഇതോടൊപ്പം അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Test User: