ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ സൗഹൃദമത്സര ക്ഷണം നിരസിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.ഐ.എഫ്.എഫ്). അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉയര്‍ന്ന ചെലവ് കാരണമാണ് ഇന്ത്യ പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വന്‍ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുമായി സൗഹൃദ മത്സരം കളിക്കാന്‍ ആയിരുന്നു അര്‍ജന്റീനക്ക് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റീന പറഞ്ഞ തുക ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30 കോടിക്കും 40 കോടിക്കും ഇടയിലുള്ള തുകയാണ് അര്‍ജന്റീന ആവശ്യപ്പെട്ടതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെയാണ് അര്‍ജന്റീന ജൂണ്‍ 15ന് ഓസ്‌ട്രേലിയക്കെതിരെയും ജൂണ്‍ 19ന് ഇന്തോനേഷ്യക്കെതിരെയും സൗഹൃദ മത്സരം കളിച്ചത്.