X

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ അപാകതയില്ലെന്ന് ഓര്‍ത്തോ മേധാവി ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി  മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണെന്നും രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്.  അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കൈയിൽ മറ്റൊരു രോഗിയുടെ കമ്പിയാണ് മാറ്റിയിട്ടത്.

അപകടത്തെ തുടർന്ന് 10 ാം തീയതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അജിത്തിന് ശസ്ത്രക്രിയ  നടത്തിയത് ഇന്നലെയാണ്. അതിനു ശേഷവും വേദന കൂടിയതോടെ  ഡോക്ടർ എത്തി. എക്സ്റെ പരിശോധിച്ചതിന് ശേഷം രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവർ വാങ്ങി നൽകിയ ശാസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. അജിത്തിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു.  സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിന് ഓർത്തോ വിഭാഗം മേധാവി കത്ത് നൽകിയിട്ടുണ്ട്.

webdesk13: