X

എത്ര വലിച്ചുനീട്ടിയാലും ഒരു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കേസ്, അതാണിപ്പോള്‍ 14ാം വര്‍ഷത്തിലെത്തിയത്- മഅദനി

കേരളത്തില്‍ എത്തിയതില്‍ സന്തോഷമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും സഹായമുണ്ട്. അതാണ് കരുത്ത് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് എതിരെ ചുമത്തിയിട്ടുള്ളത് ഒരു വര്‍ഷം കൊണ്ട് വിധി പറയാവുന്ന കേസാണ്. ആ കേസാണ് ഇപ്പോള്‍ 14 ാമത്തെ വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇപ്പോഴും വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല. ഒരാഴ്ച കൂടുമ്പോള്‍ അരമണിക്കൂറോ ഒരുമണിക്കൂറോ മാത്രമാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസ് ഇപ്പോള്‍ നടക്കുന്നത് പോലെ പോയാല്‍ ഇനിയും വര്‍ഷങ്ങളെടുക്കും. തന്റെ പേരിലുള്ളത് കള്ളക്കേസാണ് എന്ന് ഉറപ്പുണ്ട്’ മഅദനി പറഞ്ഞു.

ഒരാളോട് വിരോധം തോന്നിയാല്‍ അയാളെ ഏതെങ്കിലും കേസില്‍ പെടുത്തി ജയിലിലിടുകയാണ് ചെയ്യുന്നത്. നിലവിലുള്ള തടവുകാരുടെ കാര്യത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ പുനഃപരിശോധന വേണം. എന്റെ മേല്‍ ചുമത്തിയത് കള്ളക്കേസാണെന്ന് എനിക്കും കേരളീയ സമൂഹത്തിനും ബോധ്യമുണ്ട്. ഇതുപോലെ ഒട്ടേറെ പേര്‍ കള്ളക്കേസുകള്‍ ചുമത്തി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. അവരെല്ലാവരും ഇതുപോലെ നീതിനിഷേധം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജയിലില്‍ പോയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി. ഇനിയുള്ള പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയും പ്രാര്‍ത്ഥനയിലുമാണ്. കര്‍ണാടകയിലെ ഭരണമാറ്റം ദ്രോഹം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk13: