X
    Categories: indiaNews

അണ്‍ലോക്ക് നാലാം ഘട്ടം; പൊതുപരിപാടികള്‍ക്ക് അനുമതി-മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗരേഖ പുറത്തിറക്കി. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രഅഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്‌.

മെട്രോ ട്രെയില്‍ സര്‍വീസ് അടുത്ത മാസം ഏഴ് മുതല്‍ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സ‍ർവ്വീസുകൾ നടത്താൻ. പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗ കൂട്ടായ്മകളില്‍ 100 പേരെ വരെ അനുവദിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പങ്കെടുക്കുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

സെപ്തംബ‍ർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.

സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബ‍ർ മുപ്പത് വരെ നീട്ടി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം.

chandrika: