തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. വ്യാപന മേഖലയില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഗുരുതര സാഹചര്യം ജനങ്ങളെ ബോധവത്കരിക്കും. സാഹചര്യം വിലയിരുത്താന്‍ അടുത്ത മാസം വീണ്ടും യോഗം ചേരാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനയ്യായിരം വരെ ആയേക്കാമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍ പകുതിയോടെ ഈ നില വന്നേക്കാം. നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്കഡൗണിന് പകരം പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കും.. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ യോഗം തീരുമാനിച്ചു.