തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധിയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാരം ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം വേണമെന്ന നിബന്ധന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ ഏതെങ്കിലും ദിവസം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ വര്‍ഷത്തെ ഓണാവധി സെപ്തംബര്‍ രണ്ടിന് ആരംഭിച്ച് 11ന് അവസാനിക്കുന്ന രീതിയിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷക്കു ശേഷം സെപ്തംബര്‍ രണ്ടിന് ഓണാഘോഷത്തോടെയാണ് സ്‌കൂളുകള്‍ അടക്കുക. തുടര്‍ന്ന് 12ന് വീണ്ടും തുറക്കും.