കണ്ണൂര്‍:’വിനാശകരമായ കെ-റെയില്‍ വേണ്ട, കേരളം വേണം’ മുദ്രാവാക്യമുയര്‍ത്തി കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമരജാഥ മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്ന് തുടങ്ങും. 24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.
മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലിന് കാസര്‍കോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 100 ലേറെ കേന്ദ്രങ്ങളില്‍ സമരജാഥക്ക് സ്വീകരണം നല്‍കും. കെ-റെയില്‍വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയര്‍മാന്‍ എംപി ബാബുരാജാണ് ജാഥ ക്യാപ്റ്റന്‍. ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ വൈസ് ക്യാപ്റ്റനും വൈസ് ചെയര്‍മാന്‍ ടിടി ഇസ്മായില്‍ മാനേജരുമാണ്. രണ്ടിന് രാവിലെ ഒമ്പതിന് ഉദുമയില്‍ നിന്ന് ജാഥ പ്രയാണമാരംഭിക്കും. മൂന്നിന് വൈകീട്ട് 4.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്‍കും. അഞ്ചിന് രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരിലാണ് ആദ്യ സ്വീകരണം.
വാര്‍ത്താസമ്മേളനത്തില്‍ കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ടിടി ഇസ്മായില്‍, കണ്‍വീനര്‍ എസ് രാജീവന്‍, പിപി കൃഷ്ണന്‍, എപി ബദറുദ്ദീന്‍, പി.സി വിവേക് പങ്കെടുത്തു.