X
    Categories: Newsworld

നിലവിലെ കോവിഡ് വാക്‌സിനുകള്‍ ഫലം ചെയ്യുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല: ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ പരീക്ഷണം നടത്തുന്ന ഏതെങ്കിലും കോവിഡ് വാക്‌സിനുകള്‍ ഫലം ചെയ്യുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി തെദ്‌റോസ് അദനോം ഗിബ്രയെസസാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷിക്കുന്നതു വഴി ഫലപ്രദമായ വാക്‌സിനിലേക്ക് എത്തിച്ചേരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏകദേശം ഇരുനൂറോളം വാക്‌സിനുകളാണ് കോവിഡ് 19 പ്രതിരോധത്തിനായി പലഘട്ടങ്ങളിലായി പരീക്ഷണം നടന്നു വരുന്നത്. വാക്‌സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും, ചിലത് ജയിക്കും, ചിലത് പരാജയപ്പെടും. ഇക്കാര്യത്തിലും അത് സംഭവിക്കുമെന്ന് ഗബ്രെയേസസ് പറഞ്ഞു.

ഭാവിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ കോവിഡ് വാക്‌സിനുകള്‍ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ലോകാരോഗ്യ സംഘടന ആഗോള വാക്‌സിന്‍ സഖ്യമായ ഗവി, കൊലീഷന്‍ ഫോര്‍ എമിഡമിക് പ്രിപയേഡ്‌നെസ് ഇനൊവേഷന്‍സ് എന്നിവരുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കോവാക്‌സ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വിവിധ സര്‍ക്കാരുകള്‍ക്ക് വ്യാപകമായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണിത്.

ആഗോള തല സഹകരണത്തിലൂടെ ലോകത്തെല്ലായിടിത്തും ഒരു പോലെ സാധ്യമായ മികച്ച ഫലം ലഭിക്കുന്നതിനാണ് ഈ കോവാക്‌സ് സംവിധാനം തയാറാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണവിധേയമാക്കാനും ജീവന്‍ രക്ഷിക്കാനും തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാനും ഇതു വഴി ആവുമെന്നാണ് കരുതുന്നത്.

web desk 1: