X

ഭക്ഷണവും വെളളവുമില്ല; റഫയില്‍ നിന്ന് ഒന്നര ലക്ഷം ആളുകള്‍ പലായനം ചെയ്യ്തു

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനം ആകാതായതോടെ ഗസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. ഒന്നര ലക്ഷം ആളുകള്‍ റഫ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തതായി യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍. ഡബ്ലൂ.എ പറഞ്ഞു.

ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രാഈല്‍ സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.

ഭക്ഷണവും വെളളവും ലഭിക്കുന്നത് കുറഞ്ഞതോടെയാണ് പലായനത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് റി പ്പോര്‍ട്ടില്‍ പറയുന്നു. ഗസ മുനമ്പില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും യു.എന്‍.ആര്‍.ഡബ്ലൂ കൂട്ടിച്ചേര്‍ത്തു.

റഫ അതിര്‍ത്തി ഇസ്രാഈല്‍ സൈന്യം പിടിചെടുത്തതോടെ ഗസയിലേക്കുളള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാട്ടി ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക് ടോബറില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഗസയിലെ വിവിധ പ്രദേശങ്ങളിലുളള ഒരു ദശലക്ഷത്തിലധികം ആളുകള്‍ റഫയിലാണ് അഭയം പ്രാപിച്ചിരുന്നത്.

ഒടുവില്‍ റഫയിലേക്ക് കൂടെ ആക്രമണം വ്യാപിപ്പിക്കാനുളള ഇസ്രാഈലിന്റെ തീരുമാനത്തിന് അമോരിക്ക ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കി.റഫയെ ആക്രമിച്ചാല്‍ ഇസ്രാഈലിന് ആയുധം നല്‍കില്ലെന്ന് അമോരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

webdesk13: