X
    Categories: indiaNews

കോവിഡില്‍ ഭയം വേണ്ട: അഡാര്‍ പൂനാവാല

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല. ഇന്ത്യയില്‍ രോഗനിര്‍ണയവും വാക്‌സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല ട്വീറ്റ് ചെയ്തു. ‘ഇന്ത്യയില്‍ വാക്‌സിനേഷനും രോഗനിര്‍ണയവും കാര്യക്ഷമമായതിനാല്‍ ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്- പൂനാവാല ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് എയിംസ് മുന്‍ മേധാവി രണ്‍ദീപ് ഗുലേറിയ പ്രതികരിച്ചു. നിലവില്‍ പ്രതിദിനം 2000 കേസുകള്‍ ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നാണ് ഹോങ് കോങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലും കൂടുതലാണ് പ്രതിദിന കോവിഡ് കേസുകളെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

Test User: